ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ലൈഫ് മിഷന്‍ 2017-ല്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ നല്‍കി. 2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. ഇതില്‍ ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതര്‍) അപേക്ഷകള്‍ ലഭ്യമായി. ഇത്തരത്തില്‍ ലഭ്യമായ അപേക്ഷകളി•േലാണ് നവംബര്‍ ഒന്നു മുതല്‍ അര്‍ഹതാ പരിശോധന ആരംഭിക്കുന്നത്.
ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകര്‍ പരിശോധന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ മുഴുവനും സമര്‍പ്പിക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് പരിശോധന സമയത്ത് ആയത് സമര്‍പ്പിക്കാവുന്നതാണ്. അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തിലാണ് പരിപാടി നടക്കുന്നത്.