Spread the love
ലൈഫ് ഭവന പദ്ധതി: പുതുതായി 46,377 പേര്‍ കൂടി പട്ടികയില്‍ ഇടംനേടി

ലൈഫ്‌ ഭവനപദ്ധതിയില്‍ ആദ്യഘട്ട അപ്പീല്‍ പരിശോധനക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രി എം.വി.ഗോവിന്ദന്‍ അറിയിച്ചു.

പുതിയ പട്ടികയില്‍ 5,60,758 ഗുണഭോക്താക്കള്‍ ഇടംപിടിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക ഇന്നലെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും.

ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാംഘട്ട അപ്പീല്‍ ഓണ്‍ലൈനായി ജൂലൈ എട്ട് വരെ സമര്‍പ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

ആദ്യ കരട്‌ പട്ടികയില്‍ 5,14,381 പേരായിരുന്നു ഗുണഭോക്താക്കള്‍. ഇതില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു.

ആദ്യഘട്ടത്തില്‍ ലഭിച്ച അപ്പീലുകള്‍ പരിശോധിച്ചാണ്‌ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്‌.

ജൂലൈ ഒന്നുമുതല്‍ എട്ട് വരെ ലഭിക്കുന്ന രണ്ടാംഘട്ട അപ്പീലുകള്‍ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ്‌ പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകള്‍ തീര്‍പ്പാക്കി പുതുക്കിയ പട്ടിക 22ന്‌ പ്രസിദ്ധീകരിക്കും.

പട്ടികക്ക് വാര്‍ഡ്‌/ഗ്രാമസഭ, പഞ്ചായത്ത്‌/നഗരസഭ ഭരണസമിതി അംഗീകാരം നല്‍കുന്ന ഘട്ടമാണ്‌ അടുത്തത്‌.

ആഗസ്റ്റ്‌ 16നാണ്‌ അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.

Leave a Reply