തിരുവനന്തപുരം : കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കടയ്ക്കാവൂർ അഞ്ചുതെങ്ങ് തെറ്റിമൂല റോയ് നിവാസിൽ റോയ് എന്ന വാവച്ചനു ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നു ജില്ലാ കോടതി ഉത്തരവിട്ടു. അഞ്ചുതെങ്ങ് തെറ്റിമൂല സൂനാമി കോളനിക്കു സമീപം ഷാപ്പ് ഹൗസിൽ റിക്‌സനാണു (18) കൊല്ലപ്പെട്ടത്. 2014 ഏപ്രിൽ 27 നു അഞ്ചുതെങ്ങ് കടപ്പുറത്തെ ഗാനമേള കഴിഞ്ഞു മടങ്ങുമ്പോഴാണു സംഭവം. റോയ് സമീപ വീടുകളിലെ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതും വനിതാ ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്നതും റിക്‌സൻ നാട്ടുകാരോടു പറഞ്ഞ് അപമാനിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം. പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.