Spread the love
മുകേഷ് അംബാനിക്കും കുടുംബത്തിനും ഒരു ദിവസത്തിൽ രണ്ടു വധഭീഷണി

മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി മുംബൈ പൊലീസ്. ഉച്ചയ്ക്ക് 12.57നും വൈകീട്ട് 5.04 നുമാണ് ഭീഷണി സന്ദേശം എത്തിയത്.മുകേഷ് അംബാനി, നിതാ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയായിരുന്നു ഭീഷണി..ഭീഷണി സന്ദേശത്തെത്തുടർന്ന് ഡിബി മാർ​ഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 15നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. അന്നും ഇതേ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം വന്നത്.

Leave a Reply