Spread the love
തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്. ഉച്ചത്തിലുള്ള മുഴക്കം കേട്ട് ആളുകള്‍ വീടിന് പുറത്തിറങ്ങി. ശബ്ദത്തിന് ശേഷം ചെറിയ തോതില്‍ ചലനം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു.

Leave a Reply