Spread the love
കോഴിക്കോട് തട്ടുകടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

കോഴിക്കോട്: കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി കോഴിക്കോട് ബീച്ചിലും വരയ്ക്കല്‍ ബീച്ചിലും പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പരിശോധന നടത്തി.

ഭട്ട് റോഡ് ബീച്ചിലെ തട്ടുകടയില്‍ നിന്നും കുട്ടിക്ക് പൊള്ളലേറ്റ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

നെല്ലിക്കയും മാങ്ങയും മറ്റ് സാധനങ്ങളും ഉപ്പിലിടുന്നതിന് വിനാഗിരിക്ക് പകരം മറ്റു രാസലായനി ഉപയോഗിക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

വരും ദിവസങ്ങളില്‍ തട്ടുകടകളിലും മറ്റും കോര്‍പ്പറേഷന്‍ ആരോഗ്യഭക്ഷ്യസുരക്ഷാവിഭാഗം സംയുക്ത പരിശോധന നടത്തുമെന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.മിലു മോഹന്‍ദാസ് പറഞ്ഞു.

കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മിലു മോഹന്‍ദാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ഷജില്‍ കുമാര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി സുരേഷ്, കെ.റിഷാദ്, വി.മനീഷ , മുഹമ്മദ് സിറാജ്, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ.കെ.കെ അനിലന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ.ജോസഫ് കുര്യാക്കോസ്, ഡോ.വിഷ്ണു ഷാജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply