അര്‍ഹതയുണ്ടായിട്ടും കയ്യിലെത്താത്ത ജോലിയ്ക്കായി മുന്‍ വോളിബോള്‍ താരം ലിമ വര്‍ഷങ്ങളായി സെക്രട്ടറിയേറ്റ് കയറിയിറങ്ങുകയാണ്. കായിക വകുപ്പ് ജോലി നല്‍കിയെന്നവകാശപ്പെട്ട കായികതാരം ചെമ്മീന്‍ നുള്ളിയാണ് രോഗിയായ അച്ഛനും മകള്‍ക്കുമൊപ്പം ദുരിത ജീവിതം താണ്ടുന്നത്. ഒരു കുട്ട ചെമ്മീന്‍ വൃത്തിയാക്കിയാല്‍ 32 രൂപയാണ് കിട്ടുക. സർക്കാർ ജോലി തന്നു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ കിട്ടിയിട്ടില്ലെന്നും അർഹതപ്പെട്ട ജോലി നൽകണമെന്നും ലിമ.