Spread the love

സംസ്ഥാനത്ത് മദ്യവില കൂട്ടി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റേയും ബിയറിന്റേയും വൈനിന്റേയും വിലയാണ് വർദ്ധിപ്പിച്ചത്. വിവിധ ബ്രാൻഡുകൾക്ക് 10 മുതല്‍ 50 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് റിപ്പബ്ലിക്ക് ഡേ പ്രമാണിച്ച് അവധിയായതിനാൽ നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

മദ്യനിര്‍മാണ കമ്പനികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സർക്കാർ തീരുമാനം. സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ കുപ്പിക്ക് നാളെ മുതൽ 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിന്റെ വില 30 രൂപ കൂട്ടി 780 രൂപയായി. എം.എച്ച് ബ്രാൻഡി ക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. മോർഫ്യൂസ് ബ്രാൻഡിയുടെ വില 1350 ൽ നിന്നും 1400 രൂപയായി വർദ്ധിച്ചു. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്കാണ് വില കൂടിയിരിക്കുന്നത്.

കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് വില വർദ്ധനവിന് ബവ് കോ ബോർഡ് അംഗീകാരം നൽകിയെതന്നാണ് ബെവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

Leave a Reply