Spread the love

മലയാള സിനിമയിലെ പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമ്മാതാവും നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളിൽ ഒരാളുമായ ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആ താരത്തിന് അറിയാമെന്നും ഇത് തുടർന്നാൽ വലിയ ഭവിഷത്തുകൾ അയാൾ അനുഭവിക്കേണ്ടി വരും എന്നുമായിരുന്നു ലിസ്റ്റിൻ മുന്നറിയിപ്പായി പറഞ്ഞത്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദ പരാമർശം.

പരാമർശം വൈറൽ ആയതോടെ ലിസ്റ്റിൽ ഉദ്ദേശിച്ച നടൻ നിവിൻ പോളി ആണെന്നും ലിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രീകരണത്തിലിരിക്കുന്ന ചിത്രമായ ബേബി ഗേളിന്റെ സെറ്റിൽ നിന്നും കഞ്ചാവ് പിടിക്കപ്പെട്ടതിനെ തുടർന്ന് സഹകരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി താരം മറ്റൊരു സെറ്റിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങൾ വലിയതോതിൽ ഉയർന്നിരുന്നു. പിന്നാലെ താൻ ഉദ്ദേശിച്ച പ്രമുഖ നടൻ നിവിൻ പോളി ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ആരാധകർ ഇല്ലാ മെനയുകയാണെന്നും വ്യക്തമാക്കി ലിസ്റ്റ് രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ലിസ്റ്റിൻ.

ലിസ്റ്റിന്റെ വാക്കുകൾ..

”നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്. താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്.വലിയ ആളായിക്കഴിഞ്ഞാല്‍ ‘എന്റെ ഫാന്‍സ്’ എന്ത് ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്”.

അതേസമയം, ‘ബേബി ഗേള്‍’ സിനിമയുടെ ഫെറ്റ് മാസ്റ്ററില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തോടും ലിസ്റ്റിന്‍ പ്രതികരിച്ചു.

”ഞാന്‍ അറിഞ്ഞിട്ടാണോ അവിടെ കഞ്ചാവ് പിടിക്കുന്നത്? എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? എന്റെ കയ്യില്‍ നിന്ന് പിടിച്ചാല്‍ എന്നോട് ചോദിക്കാം. ഞാന്‍ മൂന്നോ നാലോ സിനിമ എടുക്കുന്നുണ്ട്. അവിടെയൊക്കെ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാന്‍ പറ്റും? പിടിക്കപ്പെടുന്നവരെ നമുക്ക് സസ്പെന്‍ഡ് ചെയ്യാന്‍ പറ്റും” എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

Leave a Reply