Spread the love
ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് തോല്‍വി

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ലിസ് ട്രസ് ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും.ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനാക്കിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്. ലിസിന് 81,326 വോട്ടുകളും ഋഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ മുന്‍ ധനമന്ത്രിയായ ഋഷി സുനാക്കിനായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു.

‘കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കുന്നതിന് എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കും. വികസന സാധ്യതകളെ കണ്ടെത്തി നടപ്പിലാക്കും’- ലിസ് ട്രസിന്റെ ആദ്യ പ്രതികരണം ഇങ്ങനെ.

Leave a Reply