Spread the love

വടകര∙ പനി ബാധിച്ച് എൽകെജി വിദ്യാർഥി മരിച്ചു. വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ്ഹൈദിന്‍ സലാഹ് (5) ആണ് മരണപ്പെട്ടത്. ഓര്‍ക്കാട്ടേരി എംഎം സ്കൂള്‍ വിദ്യാര്‍ഥിയാണ്. പനി ബാധിച്ച് ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു.

ഗുരുതരാവസ്ഥയിലാതിനെ തുടർന്ന് വേറൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിന് വടകര പൊലീസ് നടപടി എടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply