
തൃശൂർ : സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ പെരുകി കടക്കെണിയിലായ നാലംഗ കുടുംബം ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. കാതിക്കുടം മച്ചിങ്ങൽ വൽസൻ (50), ഭാര്യ രശ്മി (46), മകൻ അതുൽ (10), ഭാര്യാമാതാവ് തങ്കമണി (69) എന്നിവരാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. തങ്കമണിയുടെ നില ഗുരുതരം. ചികിത്സാ ആവശ്യങ്ങൾക്കായെടുത്ത 13 ലക്ഷം രൂപയുടെ വായ്പ പലിശ സഹിതം 26 ലക്ഷം രൂപയുടെ ബാധ്യതയായി മാറിയതാണു കൂട്ട ആത്മഹത്യാശ്രമത്തിനു കാരണമായതെന്നു പറയുന്നു.