തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടു കൂടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ഐസിയു സ്ഥാപിക്കും. കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക സൗകര്യങ്ങള്‍ ഒരുക്കും. കോവിഡ് ഒക്യുപന്‍സി ഡാറ്റ അപ്ഡേറ്റ് ചെയ്തു തരാത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.