Spread the love
മേയ് 17 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന 28ന്. 30 വരെ പത്രിക പിൻവലിക്കാം.
തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. സപ്ലിമെന്ററി വോട്ടർപട്ടിക ഏപ്രിൽ 25-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി വരുന്നു. വോട്ടിംഗ് മെഷീൻ സംബന്ധിച്ച പരിശീലനം ഉടൻ ആരംഭിക്കും. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും.
12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്

Leave a Reply