അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ വാര്‍ഡില്‍ യുഡിഎഫിന് വന്‍ തോല്‍വി. ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍ റിനോയ് വര്‍ഗീസ് ദയനീയമായി തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ആണ് അനുശ്രീ പങ്കെടുത്തത്.
ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എം ആര്‍ മധുവാണ് വിജയിച്ചത്.മധുവിന് 411 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് രണ്ടാമതെത്തിയത്. 400 വോട്ടുകളാണ് രഞ്ജന് ലഭിച്ചത്. അങ്ങനെ മധു 11 വോട്ടുകള്‍ക്ക് വിജയിച്ചു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസ് കാതങ്ങളോളം പുറകിലായിരുന്നു. 132 വോട്ടുകള്‍ മാത്രമാണ് റിനോയ് വര്‍ഗീസിന് ലഭിച്ചത്.
നടി അനുശ്രീയെ പ്രചാരണത്തിന് ഇറക്കി കൂടുതല്‍ വോട്ട് നേടി ജയിക്കാം എന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രവര്‍ത്തകരോടൊത്തുള്ള അനുശ്രീയുടെ സെല്‍ഫി തരംഗമായിരുന്നു.