സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഗ്യാസ് സിലിണ്ടറുമായാണ് നാട്ടുകാരുടെ ആത്മഹത്യാ ഭീഷണി. അതേസമയം പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ നേതാക്കൾ വീടു കയറി പ്രചാരണം നടത്തുകയാണ്. സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. പുറമേ നിന്ന് ആളുകളെയെത്തിച്ച് പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നും വികസന വിരുദ്ധരാണ് സമരത്തിന് പിന്നിലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.