ബത്തേരി∙ വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. മുള്ളന്‍കൊല്ലി ടൗണിനടുത്ത് പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാര്‍ അറിയിച്ചു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ പശുക്കിടാവിനെയാണ് പിടിച്ചത്.
ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയവര്‍ കടുവയെ കണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.