കായംകുളം: പുലി എന്ന് കരുതി നാട്ടുകാർ കല്ലെറിഞ്ഞു ഒടുവിൽ കാട്ടു പൂച്ച എന്ന് തിരിച്ചറിഞ്ഞു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വല എറിഞ്ഞു കാട്ടു പൂച്ചയെ പിടികൂടി വനം വകുപ്പിന് കൈമാറി. കായംകുളത്തു നിന്നാണ് ഫയർഫോഴ്സ് കാട്ടു പൂച്ചയെ പിടികൂടി വനം വകുപ്പിന്കൈ മാറിയത്.
ഫയർ സ്റ്റേഷന് വടക്കുവശത്തെ പറമ്പിൽ കണ്ടെത്തിയ കാട്ടുപൂച്ചയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ പറമ്പിൽ കണ്ടെത്തിയ കാട്ട് പൂച്ചയെ പുലി എന്ന് കരുതി നാട്ടുകാർ കല്ലെറിയുകയായിരുന്നു. ഇത് അറിഞ്ഞ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇതിനെ ഉപദ്രവിക്കുന്നതിൽ നിന്നും നാട്ടുകാരെയും പിന്തിരിപ്പിച്ച ശേഷം വലയെറിഞ്ഞ് ഇതിനെ പിടികൂടിയത്.