തിരുവനന്തപുരം :സംസ്ഥാനത്ത് ഈ മാസം 16 വരെ ലോക്ഡൗൺ നീട്ടി.

നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റമില്ലാതെ ആയിരിക്കും ലോക്ഡൗൺ. എന്നാൽ വെള്ളിയാഴ്ച (11ന് )കൂടുതൽ കടകൾ തുറക്കാം. ശനി, ഞായർ (12,13) ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളോടുകൂടിയ ലോക്ഡൗൺ നടപ്പാക്കുമെന്നും മുഖ്യമന്ത്രി.എല്ലാ പരീക്ഷകളും 16 നു ശേഷമേ ആരംഭിക്കാവൂ.സർക്കാർ,അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ,കമ്മീഷനുകൾ തുടങ്ങിയ 17 മുതൽ 50% ജീവനക്കാരുമായി പ്രവർത്തനം പുനരാരംഭിക്കാം.
കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ഇന്നലെ കൂടിയ കോവിഡ് അവലോകന യോഗത്തിൽ ലോക്ഡൗൺ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
ലോക്ഡൗൺ ഇളവുകൾ
• ആവശ്യ വസ്തു സ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തു(പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണസാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവക്ക് തുറന്നു പ്രവർത്തിക്കാം.
• ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഇപ്പോൾ ഉള്ളതുപോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം.
• വാഹന ഷോറൂമുകൾ മെയിന്റെനനസ് വർക്കുകൾക്ക് മാത്രമായി ജൂൺ 11 ന് തുറക്കാം.മറ്റ് പ്രവർത്തനങ്ങളും, വിൽപ്പനയും അനുവദിക്കില്ല.
• സ്റ്റേഷനറി, ജൂലറി,പാദരക്ഷകളുടെ ഷോറൂം,തുണി കടകൾ,ഒപ്റ്റിക്കൽസ് തുടങ്ങിയവയ്ക്കും ജൂൺ 11ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തനാനുമതി.