തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ മാസം 30 വരെ നീട്ടി ലോക്ഡൗൺ.എന്നാൽ എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിലനിന്നിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് രാവിലെ മുതൽ ഒഴിവാക്കും.
മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ തുടരും.മലപ്പുറം മലപ്പുറം ഒഴികെയുള്ള മറ്റ് മൂന്ന് ജില്ലകളിൽ കോവിഡ് രോഗ സ്ഥിതികരണ നിരക്ക് 25 ശതമാനത്തിന് താഴെ ആകുകയും, സജീവ കേസുകൾ കുറയുകയും ചെയ്തു സാഹചര്യം പരിഗണിച്ചാണ് സാധാരണ ലോക്ഡൗണിലേക്ക് നീങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ക്വാറന്റീനിൽ ലംഘനം തടയാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെങ്കിലും കണ്ടെയ്ൻമെന്റ്സോണുങ്ങളിൽ നിർമാണപ്രവർത്തനം നടത്തുന്നത് തടസമില്ല.നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകക്കും പ്രവർത്തനാനുമതി ഉണ്ട്.കൃഷിക്കാർക്കു വിത്തിറക്കാനുഉള്ള ക്രമീകരണങ്ങൾക്കായി പ്രത്യേക ഇളവ് നൽകും. വിത്തിറക്കാനും, കൃഷിപ്പണിയും പോകുന്നവർക്ക് പാസ് വേണ്ട,എന്നാൽ സ്വയം സാക്ഷ്യപ്പെടുത്തി
വിത്തിറക്കാനും,കൃഷിപ്പണിക്കും പോകുന്നവർക്ക് പാസ് വേണ്ട,എന്നാൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കരുതണം.കോവിഡ് വാക്സിനുകൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള സംവിധാനം സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണ് സർക്കാരെന്നും മുഖ്യമന്ത്രി അറിയിച്ചു.