തിരുവനന്തപുരം :സംസ്ഥാനth ജൂൺ 9 വരെ നീട്ടി ലോക്ഡൗൺ. മലപ്പുറത്തെ ട്രിപ്പിൽ ലോക്ഡൗൺ ഇന്നുമുതൽ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇളവുകളില്ല.എന്തിനാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കുകയും, സാക്ഷ്യപത്രം കരുതുകയും വേണം. ലോക്ഡൗണിന്റെ ഭാഗമായി ചില ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
•വ്യവസായ സ്ഥാപനങ്ങൾക്ക് പാക്കേജിന് ഉൾപ്പെടെ അസംസ്കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങൾക്കും കടകൾക്കും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5 വരെ തുറക്കാൻ.
• കയർ,കശുവണ്ടി മേഖലയടക്കം എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും മിനിമം ജീവനക്കാരുമായി (50% കവിയാതെ) പ്രവർത്തിക്കാൻ അനുമതി.
• ബാങ്ക് പ്രവർത്തി സമയം വൈകിട്ട് 5 വരെ നീട്ടി.ജൂൺ 1,3,5,8 തീയതികളിൽ അവധിയായിരിക്കും.
• പാഠഭാഗങ്ങൾ,വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, സ്വർണ്ണം, ചെരിപ്പ് എന്നിവവിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം.
• വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ ബസ്സുകൾ ഓടിക്കും.
• കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഷാപ്പുകളിൽ നിന്നും കള്ള് പാഴ്സലായി നൽകാം.
• പാഴ് വസ്തുക്കൾ ശേഖരിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കാം.
• പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാൻ ആർഡി കളക്ഷൻ ഏജൻറ്മാർക്ക് തിങ്കളാഴ്ചകളിൽ യാത്രാനുമതി.
• നിയമന ഉത്തരവ് ലഭിച്ചവർക്ക് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജോലിക്ക് പോകാം.അല്ലാത്തവർക്ക് സമയം നീട്ടി നൽകും.