തിരുവനന്തപുരം: ദിനംപ്രതി വർദ്ധിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗൺ നീട്ടുന്നത് സർക്കാർ പരിഗണനയിൽ. നിലവിൽ 16 വരെയാണ് ലോക്ഡൗൺ നിശ്ചയിച്ചിരുന്നത്. ഇന്നത്തെയും നാളത്തെയും കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അന്തിമതീരുമാനം.
ആരോഗ്യ വകുപ്പിന്റെയും, കോവിഡ് വിദഗ്ധരുടെയും അഭിപ്രായം ലോക്ക്ഡൗൺ നീട്ടണമെനാണ്. എന്നാൽ ഇത് പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കുമെന്ന വാദവും ശക്തമാണ്.
അതിനാൽ പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള പ്രദേശങ്ങളിൽ പൂർണ്ണ ലോക്ക്ഡൗണും മറ്റിടങ്ങൾ നിയന്ത്രണങ്ങളോടു കൂടിയ മിനി ലോക്ക്ഡൗണും മതിയെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്.
സമ്പൂർണ്ണ ലോക്ക്ഡൗൺ ലൂടെ കടന്നു പോകുന്ന സംസ്ഥാനത്ത്വൈറസ് വ്യാപനം പിടിച്ചുനിർത്താൻ ആയോ ആയോ എന്ന്
വരുംദിവസങ്ങളിൽ അറിയാം. ഐസിയു, വെൻറിലേറ്റർ മുതലായ സൗകര്യങ്ങൾ മിക്ക ജില്ലകളിലും കുറവാണെന്ന് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ പെട്ടെന്ന് ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
നിലവിൽ 4.35 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. ലോക്ക്‌ഡൗൺ നീട്ടുമോ എന്ന തീരുമാനം അവസാന ഘട്ടത്തിൽ മാത്രമേ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.