Spread the love

മസ്കറ്റ് : ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി താല്ക്കാലികമായി വിസ വിതരണം നിർത്തിവെച്ചതായി റോയൽ ഒമാൻ പോലീസ്. മെയ്‌ 8 മുതൽ 15 വരെ വൈകുന്നേരം 7 മുതൽ പുലർച്ചെ 4 വരെ ആണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് തടയുന്നതിന്റെ ഭാഗമായി ജോലി സ്ഥലങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുള്ള നടപടിയും ഇതിനോടകം ഒമാൻ സ്വീകരിച്ചു കഴിഞ്ഞു.
ഒമാനി പാസ്പോർട്ട്‌, വിസ, ട്രാഫിക് ആൻഡ് സിവിൽ സ്റ്റാറസ് സർവീസ് എന്നിവ ആർഒപിയുടെ കീഴിലാണ്.

ഒമാനി പൗരന്മാർക്കു പാസ്പോർട്ട്‌ നല്കുന്നത് ആർഒപിയുടെ കീഴിലുള്ള ജനറൽ ഡയറക്ടർ ഓഫ് പാസ്പോർട്ട്‌ ആൻഡ് റെസിഡൻസിന്റെ ഉത്തരവാദിത്തമാണ്. പലചരക്ക്, ഗ്യാസ്, ആരോഗ്യ സ്ഥാപനങ്ങൾ ഫർമസികൾ, ഡെലിവറി സേവനങ്ങൾ എന്നിവ ഒഴികെ ഉള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്.

മെയ്‌ 9 മുതൽ 11 വരെ ഗതാഗതം, പാസ്പോർട്ട്‌, റെസിഡൻസി, സിവിൽ സ്റ്റാസ് മുതലായ സേവനങ്ങൾ നിർത്തിവയ്ക്കുമെന്നു ഒമാൻ പോലീസ് അറിയിച്ചു. രാത്രി 9 മുതൽ 4 വരെയുള്ള സമയത്ത് പോലീസിന്റെ നിരീക്ഷണം ശക്‌തമായിരിക്കും

Leave a Reply