Spread the love

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്ന് കൊവിഡ് അവലോകന യോ​ഗ താരുമാനം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിലാണ് ഇളവുകൾ ഒരാഴ്ച കഴിഞ്ഞ് നൽകിയാൽ മതിയെന്ന തീരുമാനം എടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ പരിശോധകളുടെ എണ്ണം കൂട്ടും. നാളെ കലക്ടറുടെ നേതൃത്വത്തിലുള്ള യോ​ഗത്തിൽ അന്തിമ തീരുമാനം എടുക്കും.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.

Leave a Reply