Spread the love
എറണാകുളം മെഡിക്കല്‍ കോളേജിന്റെ ലോഗോ ഡിസൈന്‍ ചെയ്യാൻ ലോഗോ മത്സരം.

കേരള സര്‍ക്കാര്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ലോഗോ തയാറാക്കാന്‍ പൊതുജനങ്ങള്‍ക്കായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. കോളേജിന്റെ ഔദ്യോഗിക എംബ്ലം തയാറാക്കുന്നതിനായാണ് മത്സരം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ചിഹ്നങ്ങളായ ഒരു സര്‍പ്പം ചുറ്റിയ എസ്‌കുലേപിയസിന്റെ ദണ്ഡോ രണ്ടു സര്‍പ്പം ചുറ്റിയ ഹെര്‍മിസിന്റെ ദണ്ഡോ കേന്ദ്രബിന്ദു ആയി വേണം ലോഗോ ഡിസൈന്‍. എറണാകുളത്തിന്റെ ചരിത്ര, സാംസ്‌കാരിക വൈജ്ഞാനിക തനിമ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ലോഗോ. കൂടാതെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എറണാകുളം എന്ന ലിഖിതവും ഉണ്ടായിരിക്കണം. കേരളത്തിലെ മറ്റു മെഡിക്കല്‍ കോളേജുകളുടെ ലോഗോ മാതൃകയാക്കാം. ഡിസൈന്‍ ചെയ്യുന്ന ലോഗോ എ4 പേപ്പറില്‍ പ്രിന്റ് ചെയ്ത് ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം 2021 ഡിസംബര്‍ 23 ന് മുന്‍പ് പ്രിന്‍സിപ്പല്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എറണാകുളം , എച്ച്എംടി കോളനി പിഒ, കളമശേരി 683503, എറണാകുളം ജില്ല എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സോഫ്റ്റ് കോപ്പി principalgmcekm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. സമര്‍പ്പിക്കപ്പെട്ട എല്ലാ ലോഗോകളുടെയും സമ്പൂര്‍ണ്ണ അവകാശം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനായിരിക്കും.

Leave a Reply