മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് എതിരെ ലോകായുക്ത അന്വേഷണം. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ കോടതി നോട്ടീസ് അയച്ചു. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം. 450 രൂപയില്‍ ലഭിച്ചിരുന്ന പിപിഇ കിറ്റ് കെഎംഎസ്‌സിഎല്‍ മറ്റൊരു കമ്പനിയില്‍ നിന്ന് 1550 രൂപയ്ക്ക് വാങ്ങിയത് വന്‍ അഴിമതിയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മഹാരാഷ്ട്ര സണ്‍ഫാര്‍മ എന്ന കമ്പനിയ്ക്കാണ് കെഎംഎസ്‌സിഎല്‍ ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ നിപ്പ കാലത്ത് ഒരു പിപിഇ കിറ്റ് ഇവര്‍ 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്‍കിയിരുന്നത്.