Spread the love

തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം.  നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.

ജൂനിയര്‍ എംജിആറാണ് ആ നടൻ. രജനികാന്താണ് ആ ചിത്രത്തിലേക്ക് വരാൻ കാരണമായത് എന്ന് ജൂനിയര്‍ എംജിആര്‍ വ്യക്തമാക്കുന്നു. 150 കിലോയായിരുന്നു താൻ ഉണ്ടായിരുന്നത്. കൂലിക്കായി 70 കിലോ കുറച്ചു എന്നും പറയുന്നു ആ നടൻ. സംവിധായകൻ ലോകേഷ് കനകരാജ് ശരിക്കും സിനിമയുടെ മാസ്റ്റര്‍ ആണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Reduced 70 kgs for film Coolie hrk

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

Leave a Reply