
തിരുവനന്തപുരം: കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ച. പുരാവസ്തു തട്ടിപ്പു കേസിൽ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിൽ ബെഹ്റ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ ക്ഷണിച്ചതു കൊണ്ടാണു മോൻസന്റെ മ്യൂസിയം കാണാൻ ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയത്. മോൻസൻ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞത് ബെഹ്‌റ ആണെന്ന് അനിത വെളിപ്പെടുത്തിയിരുന്നു. ഭാര്യയുടെ ചികിത്സാർഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം.