Spread the love

വാഷിങ്ടൻ : ലോങ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് നാസ.
ലോകത്തോട് ഉത്തരവാദിത്വം പുലർത്തുന്ന രീതിയിലുള്ള നിലവാരം പുലർത്തേണ്ടതായിരുന്നു ചൈന.അതിൽ ചൈന പരാജയപ്പെട്ടു എന്നും നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശ സഞ്ചാരിയുമയാ ബിൽസൺ ആരോപിച്ചു.

ലോങ് മാർച്ച് 5 ബി റോക്കറ്റ്

1974 ലെ സ്കൈലാബ് സംഭവത്തിനുശേഷം മിക്ക ബഹിരാകാശ ഏജൻസികളും റീ-എൻട്രി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ ഉറപ്പു വരുത്താറുണ്ട്.എന്നാൽ
ഈ കാര്യത്തിൽ ചൈന പരാജയപ്പെട്ടു എന്ന് പ്രശസ്ത ഹാർവർഡ് ശാസ്ത്രജ്ഞനായ ജെനാഥൻ മക്ഡവൽ അഭിപ്രായപ്പെട്ടു. ചൈനയുടെ ഈ അശ്രദ്ധ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ശാസ്ത്ര ലോകത്ത്.

      റോക്കറ്റിന്റെ യാത്ര സൂഷ്മമായി നിരീക്ഷിച്ചിരുന്ന  യു എസ് സൈന്യത്തിന്റെ സ്പേസ്  ട്രാക്ക് 

റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ ആയിരിക്കും പതിക്കുക എന്ന പ്രവചനം നടത്തിയിരുന്നു. എന്നാൽ ഇത് ജനനിബിഡമായ ഇടങ്ങളിൽ പതിച്ചിരുന്നുവെങ്കിൽ ഒരു വലിയ ദുരന്തത്തിന് ഇത് കാരണം ആയേനെ. ഭാഗ്യം കൊണ്ടാണ് പേടകം കടലിൽ വീണത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് തവണയായി ചൈനീസ് ബഹിരാകാശ സംവിധാനങ്ങൾ ലോകത്തിന് ഭീഷണിയുയർത്തിയത്. 2018 ഏപ്രിൽ രണ്ടിന് ചൈനയുടെ ടിയോൻഗോങ് 1 ബഹിരകാശാ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മെയിൽ മറ്റൊരു ലോങ്ങ് മാർച്ച് 5 ബി ആഫ്രിക്കയിലെ ഐവറി കോസ്റ്റിന് സമീപം തകർന്നു വീഴുകയുണ്ടായി. ചൈനയുടെ തുടർന്നുള്ള പത്തോളം വിക്ഷേപണ പദ്ധതികൾ ഇനിയും നടക്കാനിരിക്കുന്ന രൂപകല്പന പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply