Spread the love
കാണാതായ വാച്ചർ രാജനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

സൈലന്റ് വാലി സൈരന്ധിയിൽ നിന്നും
കഴിഞ്ഞ മൂന്നിനു രാത്രിയിൽ കാണാതായ
വനംവാച്ചർ രാജനെ കണ്ടെത്തുന്നതിനുള്ള
നടപടികളുടെ ഭാഗമായി പൊലീസ്
തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു.
തമിഴ്നാട്ടിലെ പൊതു ഇടങ്ങളിലും
വാഹനങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.
പ്രാദേശിക ചാനലുകളിലും നോട്ടീസ്
സംപ്രേഷണം ചെയ്യുന്നുണ്ട്.
അഗളി ഡിവൈഎസ്പി എം മുരളീധരന്റെ
നേതൃത്വത്തിലുള്ള സംഘമാണ് കേസ്
അന്വേഷിക്കുന്നത്. കാട്ടിൽ തിരച്ചിൽ
നടത്തുന്നതിനൊപ്പം അതിർത്തിയിലെ
ടൗണുകളിലും ഗ്രാമങ്ങളിലും അന്വേഷണം
ഊർജ്ജിതമാക്കും. വനംവകുപ്പിന്റെ
അന്വേഷണവും തുടരുകയാണ്.
സംഭവത്തിൽ പ്രത്യേക പൊലീസ്സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി
എ. കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർ
എസ് അരുൺ പ്രസാദ്, എസ് ഐ ബി
സതീഷ്കുമാർ എന്നിവരുമുണ്ട്.
പൊലീസ് രാജന്റെ
സഹപ്രവർത്തകരുടെയും
ബന്ധുക്കളുടേയും മൊഴിയെടുത്തു.
രാജന്റെ മൊബൈൽ ഫോണുകളും
സിം കാർഡുകളും പരിശോധിച്ചെങ്കിലും
തിരോധാനവുമായി ബന്ധപ്പെട്ട് സൂചനകൾ
ലഭിച്ചിട്ടില്ല. രാജനെ കുറിച്ചു വിവരം
ലഭ്യമാകാത്തതിനാൽ വീട്ടുകാരും
നാട്ടുകാരും ആശങ്കയിലാണ്

Leave a Reply