
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പൊലീസ്. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം അറിയിപ്പ് നല്‍കിയിട്ടുണ്ട്. നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് ബാബു ഇന്ന് തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും. പരാതി വ്യാജമാണെന്നും എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നുമാണ് വിജയ് ബാബുവിന്റെ വാദം.