കോട്ടയം: മറിയപ്പള്ളി പാറമടയില്‍ ലോറി മുങ്ങിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചളി കയറിയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് പാറമടയില്‍ വീണ ലോറിയില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാറാണ് മരിച്ചത്. 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിന്‍ ഉപയോഗിച്ച് പാറക്കുളത്തില്‍ നിന്ന് ലോറി ഉയര്‍ത്തിയത്.
അപകടം നടന്ന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പാറക്കുളത്തിലെ ചെളിയില്‍ ലോറി താഴ്ന്ന് പോയതോടെ രക്ഷപ്രവര്‍ത്തനം ദുസ്സഹമാകുകയായിരുന്നു.