0 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി പിസി ജോർജ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചവരിൽ രണ്ട് പേർ തൻ്റെ അയൽക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. ലൗ ജിഹാദ് എന്ന സാമുഹ്യ വിപത്തിനെതിരെ പോരാട്ടം നടത്തുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു, ബി.ജെ.പി. സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി, പാസ്റ്റർ അനിൽ കൊടിത്തോട്ടം,അഡ്വ. പി.പി.ജോസഫ്, കാസഡോ, കെവിൻ പീറ്റർ, ഫാ. ലൂക്ക് പൂതൃക്ക തുടങ്ങിയവർ സംസാരിച്ചു പിസി ജോർജിന് അഭിനന്ദനം അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. അനുമോദന യോഗത്തിൽ പങ്കെടുക്കാനെത്തിയ പിസി ജോർജിനെ എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.