Spread the love
ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും; KSRTC

ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി കെഎസ്ആര്‍ടിസി. ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് ആലോചന. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു. മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്.

Leave a Reply