Spread the love
ന്യൂനമർദം കൂടുതൽ ശക്തമാകും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇന്നും അതി ശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ എന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തമാകും. തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേയ്ക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം

Leave a Reply