ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില 15 രൂപ കൂട്ടി. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി.
ഈ വർഷം പാചക വാതകത്തിന് വർധിപ്പിച്ചത് 205.50 രൂപയാണ്. വാണിജ്യ പാചതവാതക വിലയിൽ മാറ്റമില്ല . 1,728 രൂപയായി തുടരും.
രാജ്യത്തെ ഇന്ധന വിലയും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്.