Spread the love

പുതു പുത്തൻ റോൾസ് റോയ്‌സ് വാങ്ങുമ്പോൾ ലുലു മാൾ ഉടമ സ്വപ്‌നം കണ്ടത് തൃശൂരിലെ നമ്പർ വൺ നെയിംപ്ലേറ്റ്; ലേലം വിളിക്കാൻ എത്തിയപ്പോൾ ലുലു കൺവൻഷൻ സെന്റർ ഡയറക്ടർക്ക് കാണേണ്ടി വന്നത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിങ്; ഒടുവിൽ പരാജയം സമ്മതിച്ച് പിന്മാറ്റം; തൃശൂരിലെ വാഹന നമ്പർ ലേലം വിളിയിൽ രണ്ടാം നമ്പറിലേക്ക് വീണത് സാക്ഷാൽ യൂസഫലി ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ സ്ഥാപകനും ഫോർബ്‌ മാസികയുടെ കണക്കുകൾ പ്രകാരം 8.4 ബില്യൺ ഡോളറിന്റെ വരുമാനമുള്ള ലോകത്തിലെ ഏറ്റവും ധനാഢ്യനായ മലയാളികുടിയാണ് എംഎ യൂസഫലി.
ലുലു ഗ്രൂപ്പ് സാരഥിയുടെ വാഹന, വിമാന ശേഖരവും ‘റിച്ച്’ ആണ്. ഈ അടുത്തിടെ വാങ്ങിയ തൻറെ റോൾസ് റോയ്സ് കാറിന് യൂസഫലി ആഗ്രഹിച്ചത് ഒന്നാം നമ്പർ ആയിരുന്നു. സിനിമാ സംവിധായകനും സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൾട്ടന്റ് സ് എംഡിയുമായ ഡോ. പ്രവീൺ റാണയും തന്റെ പുതിയ വാഹനമായ റൂബികോൺ ന് ആഗ്രഹിച്ചതും നമ്പർ ‘ഒന്ന്’ തന്നെ.ഒടുവിൽ അതിസമ്പന്നനായ യൂസഫലിക്ക് പ്രവീണിന് മുൻപിൽ തോൽക്കേണ്ടി വന്നു. തന്റെ വണ്ടിക്ക് ഒന്നാം നമ്പർ വേണമെന്ന നിലപാടിൽ പ്രവീൺ ഉറച്ചുനിന്നതോടെ യൂസഫലി രണ്ടാം നമ്പർ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇന്ത്യയിൽ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോൺ സ്വന്തമാക്കാൻ ഡോ പ്രവീണിനെ പ്രേരിപ്പിച്ചത് സാഹസികതയോടുള്ള താൽപര്യമാണ് . ഇതേ സാഹസികതയുമായി യൂസഫലിയുടെ ഗ്രൂപ്പിനേയും തോൽപ്പിക്കുകയായിരുന്നു.

Leave a Reply