ഹൈദരാബാദ് എഫ്.സിക്കെതിരെ നടക്കുന്ന ഐ.എസ്.എല്‍ കലാശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ പരിക്ക് മാറി ആദ്യ ഇലവനില്‍ തിരിച്ചെത്തി. പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് സ്‌ക്വാഡിലിടം നേടിയില്ല. മലയാളി താരം രാഹുല്‍ കെ പി ആദ്യ ഇലവനില്‍ കളിക്കും. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. പ്രഭ്‌സുഖന്‍ ഗില്‍, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജ്യോത് ഖബ്ര, ജീക്സണ്‍ സിങ്, പുടിയ, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്‌ക്വസ്, രാഹുല്‍ കെ.പി. എന്നിവരാണ് ടീം അംഗങ്ങൾ.