Spread the love

നടി മഞ്ജുപിള്ളയുടേയും ഛായാഗ്രഹനും സംവിധായകനുമായ സുജിത് വാസുദേവിന്റേയും മകള്‍ ദയ സുജിത് മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയാണ്. വിദേശത്ത് പോയി ഫാഷൻ ഡിസൈനിനിങ് സ്വായക്തമാക്കിയ ദയ മോഡലിംഗിലും സജീവമാണ്. അമ്മയെ പോലെ സിനിമയിൽ വൈകാതെ എത്തുമെന്ന് പ്രേക്ഷകർക്കുറപ്പുള്ള താരപുത്രി ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സജീവമാണ്.ഇപ്പോഴിതാ രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ദയ അച്ഛന്റെയും അമ്മയുടെയും വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ച കാര്യമാണ് ശ്രദ്ധേയമാകുന്നത്. അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് താനാണെന്നും ഇരുവരും പിരിയണമെന്നാണ് താനും ആഗ്രഹിച്ചത് എന്നാണ് ദയ പറഞ്ഞത്.

”ഇത് ഇവര്‍ മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇതാണ് സത്യം. തങ്ങള്‍ പിരിയുകയാണെന്ന് രണ്ട് പേരും വന്ന് പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാനാണ്. ഇവര്‍ പിരിയണമെന്നാണ് ഞാനും ആഗ്രഹിച്ചത്. സമൂഹം പലതും പറയുമെന്ന് എല്ലാവരും പറഞ്ഞു. ഇത് അമ്മയുടെ രണ്ടാം വിവാഹമാണ്, സ്ത്രീയാണ്, അതിനാലൊക്കെ സമൂഹം പലതും പറയുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ ഇവര്‍ രണ്ടു പേരും ഈ ബന്ധത്തില്‍ സന്തുഷ്ടരല്ല. പിന്നെ എന്തിനാണ് നിര്‍ബന്ധിച്ച് നിര്‍ത്തുന്നത്? ” എന്നാണ് ദയ പറയുന്നത്.

ഇവര്‍ക്ക് അവരവരെ തന്നെ നഷ്ടമാകുന്നത് ഞാന്‍ കണ്ടു. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ സന്തുഷ്ടരാണെങ്കില്‍, പിരിഞ്ഞിട്ടാണെങ്കിലും, ഞാനും സന്തുഷ്ടയാണ്. എന്റെ പിന്തുണയുണ്ടാകും. ആളുകള്‍ എന്ത് പറയുമെന്ന് നോക്കണ്ട, പിരിഞ്ഞോളൂവെന്ന് ഞാന്‍ പറഞ്ഞുവെന്നും താരപുത്രി പറയുന്നു. അച്ഛനും അമ്മയും പിരിയുന്ന സമയത്തെ വിഷമം താന്‍ എങ്ങനെയാണ് നേരിട്ടതെന്നും ദയ പറയുന്നുണ്ട്.

വിഷമമുണ്ടെങ്കില്‍ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ച് സംസാരിക്കണം. വച്ചു കൊണ്ടിരിക്കരുത്. ഞാന്‍ സംസാരിച്ചുവെന്നാണ് ദയ പറയുന്നത്. അതേസമയം ഒരു കാര്യത്തിലായിരുന്നു തനിക്ക് വിഷമമുണ്ടായിരുന്നതെന്നും ദയ പറയുന്നുണ്ട്. ”ഫാമിലി ട്രിപ്പ്. പണ്ട് ഞാന്‍ നിര്‍ബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂര്‍ പോയതുമെല്ലാം. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അതാണ് ഞാന്‍ മിസ് ചെയ്തത്” എന്നാണ് ദയ പറയുന്നത്.

Leave a Reply