ചിമ്പു- കല്യാണി പ്രിയദർശൻ ജോഡിയുടെ ‘മാനാട്’; പാട്ടിന്‍റെ ടീസർ പുറത്ത്
ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ നായികാ നായകൻമാരാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന
ചിത്രമാണ് മാനാട്. ചിത്രത്തിലെ പാട്ടിന്‍റെ ടീസർ പുറത്തിറങ്ങി. മെഹർസില എന്ന ഗാനത്തിന്‍റെ ടീസർ ആരാധകർ
ഏറ്റെടുത്തു കഴിഞ്ഞു.
പൊളിറ്റിക്കൽ ത്രില്ലർ ആണ് മാനാട്. അബ്ദുൾ ഖാലിക്ക് എന്നാണ് ചിമ്പുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ആറു മിനിറ്റുള്ള
ഒരു സീൻ ഒറ്റ ടേക്കിൽ ചിമ്പു പൂർത്തിയാക്കിയെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. മറ്റ് ഭാഷകൾക്കൊപ്പം
മലയാളത്തിലും ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വൈറലായിരുന്നു. മഹാത്മാഗാന്ധിയുടെ അഹിംസയെക്കുറിച്ചുള്ള
ഉദ്ധരണിയായിരുന്നു പോസ്റ്ററിൽ ശ്രദ്ധേയം. നെറ്റിയിൽ വെടിയുണ്ടയും രക്തവുമായി പ്രാർത്ഥന നടത്തുന്ന
ചിമ്പവുിന്‍റെ മുഖം ആയിരുന്നു പോസ്റ്ററിന്‍റെ ആകർഷണം.
വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം- റിച്ചര്‍ഡ് എം. നാഥ്, സംഗീതം-യുവൻ ശങ്കർ രാജാ.
എസ്. എ. ചന്ദ്രശേഖര്‍, എസ്. ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ,
പ്രേംജി അമരന്‍, ഉദയ എന്നിവരും
പ്രധാന വേഷത്തിൽ എത്തുന്നു.