കെ-റെയിലുമായി മുന്നോട്ടു പോകാതിരിക്കുകയാണ് നല്ലത് എന്ന മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗിൽ സംസ്ഥാനത്തിന് കെ-റെയിൽ അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് പാറയും എംസാൻഡും ഉൾപ്പെടെ വലിയ അളവിൽ അസംസ്‌കൃത വസ്തുക്കൾ ആവശ്യമായി വരും. പരിസ്ഥിതിയെ അപകടപ്പെടുത്തിയും സാധാരണക്കാരുടെ ചെലവിലുമാണ് പദ്ധതി നടപ്പാവുന്നത്. സിൽവർലൈൻ പോലുള്ള വൻകിട പദ്ധതികൾ ജലസ്രോതസുകളുടെ പരിപാലനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകേണ്ടതെന്നും മാധവ്ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. രാജ്യം മെഗാ പ്രോജക്ടുകൾക്ക് പോകുന്നതിനുമുമ്പ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.