അടുത്തിടെ സമാപിച്ച നീന്തൽ ചാമ്പ്യൻ ഷിപ്പിൽ മാധവന്റെ മകൻ വേദാന്ത് മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകളാണ് നേടിയത്. ബസവനഗുഡി അക്വാട്ടിക് സെന്ററിൽ നടന്ന മൽസരത്തിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ പതിനാറുകാരൻ സ്വന്തമാക്കി. മത്സരത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 1500 ഫ്രീസ്റ്റൈൽ നീന്തൽ, 4×100 ഫ്രീസ്റ്റൈൽ റിലേ, 4×200 ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ ആണ് വേദാന്ത് വെള്ളി നേടിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനങ്ങളിൽ വേദാന്ത് വെങ്കല മെഡലുകൾ നേടി.
നീന്തലിലുള്ള മകന്റെ കഴിവിനെ എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാധവൻ ഈ വർഷമാദ്യം മകന്റെ ടീമിന് വിജയാശംസകൾ നേർന്ന് ടീമിനൊപ്പമുള്ള ചിത്രവും പങ്കു വെച്ചിരുന്നു.