മധുവധക്കേസ് നാടിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കേസിൽ നിയപരമായ എല്ലാ നടപടിയും സ്വീകരിക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവവും ഉണ്ടായിട്ടില്ല. വിചാരണ നേരിടുന്നത് യഥാർഥ പ്രതികളാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പിന്‍മാറിയത് അലവന്‍സ് ലഭിക്കാത്തതുകൊണ്ടല്ല. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നാടിന് ഏറ്റവും അപമാനകരമായ സ്ഥിതി വിശേഷമാണ് മധുവിൻറെ കൊലപാതകത്തിലൂടെ ഉണ്ടായത്.
പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ വേണ്ട നടപടികളെല്ലാം സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.