Spread the love
മകൾ ആവണിയുടെ ചിത്രം പങ്കുവെച്ച് മധുവാര്യർ.

മലയാളിക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാരിയർ. താരത്തിന്റെ സഹോദരനും നടനുമായ മധു വാരിയർ മകൾ ആവണിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് . കുടുംബചിത്രങ്ങളൊന്നും സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്താത്ത ആളാണ് മധു. അതിനാൽ തന്നെ മകൾ ആവണിയുടെ ഫോട്ടോ വളരെ ശ്രദ്ധിക്കപ്പെട്ടു. മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന മധു വാര്യരാണ് ഫോട്ടോയിലുള്ളത്.
ഫോട്ടോയ്ക്ക് നിരവധി ആരാധകർ കമന്റുമായി എത്തി. കുട്ടിക്കാലത്ത് മഞ്ജുവിന്റെ മുഖം എങ്ങനെ ഇരുന്നോ അതെ മുഖഭാവം ആവണിക്കും ഉണ്ട് എന്നും ചിലർ അഭിപ്രായപ്പെട്ടു.

2004ൽ വാണ്ടഡ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് മധു വാര്യർ സിനിമയിലേക്ക് എത്തിയത്. ശേഷം 2005ൽ ക്യാമ്പസ്, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. താൻ നിർമിച്ച മായാമോഹിനി എന്ന ദിലീപ് ചിത്രത്തിലാണ് മധു വാര്യർ അവസാനമായി അഭിനയിച്ചത്. മഞ്ജുവിനെ പോലെ അഭിനയത്തിൽ ശോഭിക്കാൻ മധുവിന് സാധിച്ചില്ല.

അഭിനയം, നിർമാണം എന്നിവയ്ക്ക് പുറമെ സംവിധാനത്തിലേയ്ക്കും മധു വാര്യർ കടന്നിരിക്കുകയാണ്. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിൽ സഹോദരി മഞ്ജു തന്നെയാണ് നായിക. ബിജു മേനോനാണ് നായകൻ. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷമായി ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.

വര്‍ഷങ്ങളായി മനസിൽ കൊണ്ട് നടന്നിരുന്ന സ്വപ്‌നമാണ് ലളിതം സുന്ദരത്തിലൂടെ മധു സാക്ഷാത്ക്കരിക്കുന്നത്. ഉണ്ടായിരുന്ന ജോലി മധു വാര്യർ ഉപേക്ഷിച്ചത് തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ് മധുവിന്.

Leave a Reply