Spread the love
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കരുത്തരായ മുംബൈയെ പരാജയപ്പെടുത്തി മധ്യപ്രദേശ് ജേതാക്കളായി. രിത്രത്തിലാദ്യമായാണ് മധ്യപ്രദേശ് രഞ്ജി ട്രോഫിയില്‍ മുത്തമിടുന്നത്. കലാശപ്പോരിനിറങ്ങിയ മധ്യപ്രദേശ് 6 വിക്കറ്റിനാണ് മുംബൈയെ തോല്‍പ്പിച്ചത്. അവസാന ദിനം 108 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശിന് വേണ്ടി രജത് പാട്ടീദാറാണ് വിജയ റണ്‍സ് കണ്ടെത്തിയത്. അവസാന ദിനം മുംബൈയെ 259 റണ്‍സിന് ഓള്‍ ഔട്ടാക്കാന്‍ മധ്യപ്രദേശ് ബൗളര്‍മാര്‍ക്ക് സാധിച്ചതോടെ ബാറ്റ്‌സ്മാന്‍മാരുടെ സമ്മര്‍ദ്ദം കുറയുകയായിരുന്നു.

Leave a Reply