Spread the love

പ്രേമത്തിലൂടെ അരങ്ങേറിയ മഡോണ സെബാസ്റ്റ്യന്റെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ച താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ബ്രൈഡല്‍ ലുക്കില്‍ അതിസുന്ദരിയായാണ് മഡോണ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ താരത്തിന്റെ കല്യാണം കഴിഞ്ഞോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ഉന്നയിക്കുന്ന സംശയം. പക്ഷേ സത്യമെന്തെന്നാല്‍ ഒരു ഫോട്ടോഷൂട്ടില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നതാണ്.


ചിത്രങ്ങള്‍ വൈറലായി മാറിയതോടെ നിരവധി ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇവരോടൊക്കെ മഡോണ ഈ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്നുമുണ്ട്.

ചിത്രങ്ങള്‍ തന്റെ വിവാഹത്തിന്റേതല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണ് ഇവയെന്നും മഡോണ തന്നെ കമന്റ് റിപ്ലേയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മാജിക് മോഷന്‍ മീഡിയയാണ് മഡോണയുടെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മഡോണ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പ് മുഴുവന്‍ വായിക്കാതെ പല ആരാധകരും താരത്തിന് ആശംസ നേരുന്നത് കണ്ട് മറ്റുള്ളവരും ഇത് ശരിയാണെന്ന് കരുതിയിരിക്കുകയാണ്.

Leave a Reply