Spread the love

ബുദ്ധന് വെളിപാടുണ്ടായി എന്ന് വിശ്വസിക്കുന്ന പരമപൂജനീയമായ ബുദ്ധക്ഷേത്രമാണ് മഹാബോധി ക്ഷേത്രം. കേവല ബുദ്ധനെ ശ്രീബുദ്ധനാക്കുന്നതില്‍ നിര്‍ണ്ണായക സാക്ഷ്യം വഹിച്ച ബോധിവൃക്ഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. അശോക ചക്രവര്‍ത്തി പണിത ഈ ക്ഷേത്രം ദ്രാവിഡ വാസ്തുകലയുടെ അനുപമ നിദര്‍ശനമാണ്.
ബുദ്ധമതത്തിന്റെ ആരംഭകാലത്ത് പണിയിക്കപ്പെട്ടതെന്ന് നിസ്സംശയം പറയാവുന്ന ഈ ക്ഷേത്രം മുഴുവനായും ചുട്ട ഇഷ്ടികകള്‍ കൊണ്ടാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. പ്രാരംഭരൂപത്തില്‍ തന്നെ ഇന്നും അത് നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ നടുഭാഗത്തായുള്ള സ്തൂപത്തിന് 55 മീറ്റര്‍ ഉയരമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത് നവീകരിക്കപ്പെട്ടിട്ടുണ്ട്. വലിയ സ്തൂപത്തിന്റെ സമാന മാതൃകയില്‍ നാല് ചെറിയ സ്തൂപങ്ങളെ ഇതിന് ചുറ്റുമായി കാണാം. ക്ഷേത്രത്തിന് നാല് ചുറ്റും 2 മീറ്റര്‍ ഉയരമുള്ള കന്മതില്‍ അതിരിടുന്നുണ്ട്. മതിലിന്റെ ചിലഭാഗത്ത് താമരകളെയും മറ്റിടങ്ങളില്‍ സൂര്യഭഗവാന്‍, ലക്ഷ്മിദേവി പോലുള്ള ഹൈന്ദവ ദേവഗണങ്ങളുടെയും രൂപങ്ങള്‍ മുദ്രണം ചെയ്തിട്ടുണ്ട്.അബിഹാർ സംസ്ഥാനത്തിലെ ബോധ് ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി വിഹാർ. ബുദ്ധഗയയിലുള്ള ഈ മഹാബോധി ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ വാസ്തുശില്പ കലയുടെ ഒരു മികച്ച മാതൃകയായ ഈ ക്ഷേത്രം ബോധിവൃക്ഷത്തിനു സമീപം നിലകൊള്ളുന്നു. 2002-ൽ മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയുടെ ഭാഗമായി.പറ്റ്നയിൽ നിന്നും 96 കി.മീ (314,961 അടി) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബോധ് ഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമനു ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്.

Leave a Reply