Spread the love
അച്ഛന്റെ തോളിൽ ചാഞ്ഞ് ദേവിയെ തൊഴുത് മഹാലക്ഷ്മി

ദിലീപിനൊപ്പം ക്ഷേത്രദർശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വയറലായിരിക്കുകയാണ് . അച്ഛന്റെ തോളിൽ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മിയെ​ ആണ് ചിത്രങ്ങളിൽ കാണാനാവുക.

വിജയദശമി ദിനത്തിൽ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ വിദ്യാരംഭം. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം,” ചിത്രങ്ങൾ പങ്കുവച്ച് ദിലീപ്.

കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Leave a Reply