Spread the love
മഹാരാഷ്ട്ര നിയമസഭ വിശ്വാസ വോട്ടെടുപ്പ്; ഇനി സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിലേക്ക്.

മഹാരാഷ്ട്ര നിയമസഭ നാളെ ചേരാനും വിശ്വാസ വോട്ടെടുപ്പ്, ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനിൽ പ്രഭു അവധിക്കാല ബഞ്ചിനു മുന്നില്‍ ഹര്‍ജി നല്‍കി. ഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നിർത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി.തുടര്‍ന്ന് ഇന്ന് വൈകിട്ട് 5 മണിക്ക് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.വിമതർ എംഎല്‍എമാരെ . ഇന്നു തന്നെ ഗോവയിലേക്ക് മാറ്റും.നാളെ മുംബൈയിൽ തിരികെ എത്തിക്കും. നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

Leave a Reply