മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എം പിമാരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പം. 42 വിമത എംഎല്‍എമാരുടെ വീഡിയോ ഏക്നാഥ് ഷിന്‍ഡെ പുറത്തുവിട്ടു. ഷിന്‍ഡെയെ പിന്തുണയ്ക്കുന്നവരെല്ലാം ‘ഛത്രപതി ശിവാജി മഹാരാജ് കി ജയ്’ . ‘ശിവസേന സിന്ദാബാദ്’, ‘ബാലാസാഹേബ് താക്കറെ കീ ജയ്’ എന്ന് വിളിക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത് ഷിന്‍ഡേ സാഹബ് ആഗേ ബധോ, ഹം തുംഹാരേ സാത് ഹേ,’ അനുയായികള്‍ വിളിച്ചു പറയുന്നു. ശിവസേനയുടെ 35 ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ദൃശ്യമാണ് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടത്. ഇനിയും അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരുമെന്നും വിമതപക്ഷം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ 37 എംഎല്‍എമാര്‍ ഒപ്പമുണ്ടെങ്കില്‍ ഏക്നാഥ് ഷിന്‍ഡെക്ക് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാകും.